തൊട്ടാൽ പൊള്ളുന്ന വിലയാണ് ഇപ്പോൾ സ്വർണത്തിന്. ഒരു തരി പൊന്ന് വാങ്ങാൻ വർഷങ്ങളുടെ സന്പാദ്യം വേണമെന്ന് ആളുകൾ തമാശയ്ക്ക് പറയാറുണ്ട്. തീ പിടിച്ച വിലയിലും സ്വർണത്തിന്റെ ഡിമാൻഡ് ഇടിയുന്നില്ല. ചൈനയിൽ ഒരു യുവാവ് സ്വർണത്താൽ തീർത്ത് സ്ട്രോ ചായ കുടിക്കാൻ ഉപയോഗിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പാൽ ചായ കുടിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ സ്വർണ സ്ട്രേ കളഞ്ഞ് പോയതോടെയാണ് ഷൗ എന്ന യുവാവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 13 ലക്ഷമാണ് സ്ട്രോയുടെ വില.
ഒരുദിവസം രാത്രി ഷൗ വീട്ടിലേക്ക്പോവുകയായിരുന്നു. ആ സമയത്ത് മാൻഹോളിൽ അദ്ദേഹത്തിന്റെ വണ്ടി തട്ടുകയും വണ്ടി കുലുങ്ങി സ്ട്രോ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും തെറിച്ച് വീഴുകയും ചെയ്തു. അതോടെ സ്ട്രോ തെറിച്ച് പോയി. ഇക്കാര്യം വലിയ പരിഭ്രാന്തിയാണ് ഷൗവിലുണ്ടാക്കിയത്. ഷൗ ഒരു മണിക്കൂറോളം അവിടമാകെ തെരഞ്ഞെങ്കിലും സ്ട്രോ കണ്ടെത്താൻ സാധിച്ചില്ല. അവസാനം സഹായം തേടി പോലീസിനെ വിളിക്കാൻ അദ്ദേഹം തീരുമാനിച്ചു.
സംഭവം അറിഞ്ഞതോടെ രണ്ട് പോലീസുകാർ സ്ഥലത്തെത്തി. ആദ്യം സ്വർണത്തിന്റെ സ്ട്രോ ആണെന്ന് അവർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് തങ്ങൾ തിരയുന്നത് സ്വർണത്തിന്റെ സ്ട്രോയ്ക്ക് വേണ്ടി തന്നെയാണ് എന്ന് ഇവർക്ക് ബോധ്യപ്പെട്ടു. അര മണിക്കൂർ കഴിഞ്ഞപ്പോൾ സ്ട്രോ കിട്ടി. അതോടെ ഷൗവിന് സന്തോഷമായി. പോലീസുകാരും ഹാപ്പി.

