കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. അവരുടെ കുറുന്പും കുസൃതിയുമൊക്കെ കലർന്ന വീഡിയോ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. അത്തരത്തലൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്.
ലിഫ്റ്റിനുള്ളിൽ ഒരു കുഞ്ഞ് കുട്ടി കുടുങ്ങിപ്പോയി. പെട്ടെന്ന് തന്നെ അവൻ പ്രാർഥിക്കാൻ തുടങ്ങി. ദൈവമേ… എനിക്ക് പേടിയാകുന്നു. എത്രയും വേഗം നീ ഇതിന്റെ വാതിൽ ഒന്ന് തുറക്കാമോ പ്ലീസ്….
അവന്റെ നിഷ്കളങ്കമായ പ്രാർഥന കേട്ടെന്നവണ്ണം ലിഫ്റ്റിന്റെ വാതിൽ പെട്ടെന്ന് തുറന്നു. അപ്പോൾത്തന്നെ കുട്ടി പുറത്തേക്ക് ഓടിപ്പോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്.
അവന്റെ നിഷ്കളങ്കമായ പ്രാർഥനയ്ക്ക് മുന്നിൽ ആരാണ് വീണ് പോകാത്തത് എന്നാണ് മിക്ക ആളുകളും പറഞ്ഞത്. എന്നാൽ ഇത്രയും ചെറിയ കുട്ടിയെ ആരാണ് ഇങ്ങനെ ഒറ്റയ്ക്ക് വിട്ടതെന്നും ആളുകൾ വിമർശിച്ചു.

