കാമുകിയുടെ കോസ്മെറ്റിക് സർജറി കാരണം കൈയിലുണ്ടായ കാശ് പോയ പാവം കാമുകനാണ് സോഷ്യൽ മീഡിയയിലെ വൈറൽ താരം. ജിൻ എന്നാണ് യുവാവിന്റെ പേര്. ഇയാൾക്ക് മിൻ എന്നു പേരുള്ള ഒരു കാമുകി ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും വിശ്വസിച്ച് ഏൽപ്പിക്കാൻ തന്റെ കാമുകിയാണ് ഏറ്റവും ബെസ്റ്റ് എന്നാണ് യുവാവ് കരുതിയത്. അതുകൊണ്ട്തന്നെ തന്റെ സേവിംഗ് ആയി പണം പോലും സൂക്ഷിക്കാൻ കാമുകിയുടെ കൈയിലാണ് ഏൽപ്പിക്കുന്നത്.
ഈ തുക കാമുകി സൂക്ഷിച്ച് വയ്ക്കും എന്നാണ് ജിൻ കരുതിയത്. എന്നാൽ മിൻ ആകട്ടെ ആ പണം തന്റെ കോസ്മെറ്റിക്സ് സർജറി നടത്താനാണ് ചെലവാക്കിയത്. രണ്ടരക്കോടിയോളം രൂപയാണ് മൂന്നുവർഷത്തിനിടയിൽ കോസ്മെറ്റിക് സർജറിക്ക് വേണ്ടി മിൻ ചെലവഴിച്ചത്.
ജിയാംഗ്സി പ്രവിശ്യയിൽ നിന്ന് ചോംഗ്ക്വിംഗിലേക്ക് മിൻ താമസം മാറിയപ്പോൾ ഒരു ബ്യൂട്ടി ക്ലിനിക്ക് സന്ദർശിക്കുകയും ലി എന്ന സ്ത്രീയെ പരിചയപ്പെടുകയും ചെയ്തിരുന്നു. അധികം വൈകാതെ ലി മിന്നിനെ ചെലവ് കൂടിയ കോസ്മെറ്റിക് സർജറികൾ ചെയ്യാൻ പ്രേരിപ്പിച്ചു. ഫ്യൂബിവൈഫു മെഡിക്കൽ ബ്യൂട്ടി ക്ലിനിക്കിലെ ഒരു ക്ലിനിക്കിൽ വച്ചായിരുന്നു സർജറി. രണ്ടരക്കോടിയോളം രൂപയാണ് മൂന്നുവർഷത്തിനിടയിൽ കോസ്മെറ്റിക് സർജറിക്ക് വേണ്ടി മിൻ ചെലവഴിച്ചത്.
വർഷങ്ങൾക്ക് ശേഷം കാമുകിയോട് തനിക്ക് ഒരു 25 ലക്ഷം രൂപ ആവശ്യമുണ്ടെന്നും താൻ പലപ്പോഴായി സൂക്ഷിക്കാൻ നൽകിയ പണത്തിൽ നിന്നും 25 ലക്ഷം എടുത്ത് തരാനും ആവശ്യപ്പെട്ടു. എന്നാൽ പണം ചോദിച്ചപ്പോൾകാമുകി ശരിക്കും പെട്ടുപോയി. മിൻ ഈ പണം മൊത്തം കോസ്മെറ്റിക് സർജറിക്ക് വേണ്ടി ചെലവഴിച്ചെന്ന് ജിന്നിന് മനസിലാവുകയും ചെയ്തു. എന്തായാലും, ഇതിന്റെ പേരിൽ പിരിയാൻ ജിന്നും മിന്നും തയാറല്ല. തന്റെ പോർഷെ വിറ്റ് ഈ പണം താൻ തിരികെ എടുക്കും എന്നാണ് മിൻ പറയുന്നത്.

