മഡ്ഗാവ്: മുന്‍ ഓസ്ട്രേലിയന്‍ താരം റയാന് വില്യംസ് ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം ക്യാമ്പില്‍ ചേര്‍ന്നു. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിന് എതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ക്യാമ്പില്‍ വിംഗര്‍ റയാന് വില്യംസും നേപ്പാള്‍ സ്വദേശിയായ അബ്നീത് ഭാര്‍തിയും എത്തിയിട്ടുണ്ട്. 18നാണ് ഇന്ത്യ x ബംഗ്ലാദേശ് മത്സരം.
റയാന് വില്യംസിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചിരുന്നു. ഫിഫ നിയമം അനുസരിച്ച്, റയാന് വില്യംസിന് ഇന്ത്യയെ പ്രതിനിധീകരിക്കാം. കാരണം, ഓസ്ട്രേലിയയ്ക്കായി രാജ്യാന്തര കോമ്പറ്റേറ്റീവ് മത്സരം അദ്ദേഹം കളിച്ചിട്ടില്ല. ട്രയല്‍സിനായാണ് അബ്നീതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

