ഇറക്കുമതിചുങ്കം; യുഎസ് ജനതയ്ക്ക് 2000 ഡോളർവച്ച് ഡിവിഡന്‍റ് പ്രഖ്യാപിച്ച് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വാ​​​ണി​​​ജ്യ​​​പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ച വ​​​രു​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 2000 ഡോ​​​ള​​​ർ​​​വ​​​ച്ച് യോ​​​ഗ്യ​​​ത​​​യു​​​ള്ള ഓ​​​രോ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​നും ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ല്കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം.

നി​​​കു​​​തി​​​യി​​​ള​​​വു​​​ക​​​ൾ പോ​​​ലു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും ജ​​​ന​​​ങ്ങ​​​ൾ​​​ക്കു തു​​​ക ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്ന് യു​​​എ​​​സ് ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്കോ​​​ട്ട് ബെ​​​സ​​​ന്‍റ് പി​​​ന്നീ​​​ട് സൂ​​​ചി​​​പ്പി​​​ച്ചു.

ചു​​​ങ്ക​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​ർ വി​​​ഡ്ഢി​​ക​​​ളാ​​​ണെ​​​ന്ന് ട്രം​​​പ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​രി​​​ഹ​​​സി​​​ച്ചു. ത​​​ന്‍റെ വാ​​​ണി​​​ജ്യ​​​ന​​​യ​​​ങ്ങ​​​ൾ മൂ​​​ലം ല​​​ക്ഷം കോ​​​ടി ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​റാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ 37 ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​ർ വ​​​രു​​​ന്ന പൊ​​​തു​​​ക​​​ടം വീ​​​ട്ടാ​​​ൻ ഇ​​​തു സ​​​ഹാ​​​യി​​​ക്കും. ചു​​​ങ്ക​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക മൂ​​​ന്നാം​​​ലോ​​​ക രാ​​​ജ്യ​​​മാ​​​യി മാ​​​റി​​​യേ​​​നെ. ഉ​​​യ​​​ർ​​​ന്ന വ​​​രു​​​മാ​​​ന​​​ക്കാ​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ​​​ക്കും 2000 ഡോ​​​ള​​​ർ വ​​​ച്ച് ഡി​​​വി​​​ഡ​​​ന്‍റ് ന​​​ല്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts

Leave a Comment