മനില: ഞായറാഴ്ച വീശിയ ഫുംഗ്-വോംഗ് കൊടുങ്കാറ്റിൽ എട്ടു പേർ മരിച്ചതായി ഫിലിപ്പീൻസ് അധികൃതർ അറിയിച്ചു. കൊടുങ്കാറ്റിന്റെ പാതയിലെ 14 ലക്ഷം പേരെ ഒഴിപ്പിച്ചു മാറ്റിയിരുന്നതിനാൽ ദുരന്തവ്യാപ്തി കുറഞ്ഞു. വ്യാപകമായി മണ്ണിടിച്ചിലും കെട്ടിടനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊടുങ്കാറ്റ് തായ്വാനിലേക്കു നീങ്ങുമെന്നാണു പ്രവചനം. കഴിഞ്ഞയാഴ്ച ഫിലിപ്പീൻസിൽ വീശിയ കൽമയേഗി കൊടുങ്കാറ്റിൽ 224 പേർ മരിച്ചിരുന്നു.
കൊടുങ്കാറ്റ്: ഫിലിപ്പീൻസിൽ എട്ടു പേർ മരിച്ചു

