തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറന്പിൽ വീടിനു തീപിടിച്ചു പൂർണമായി കത്തിനശിച്ചു. മറവൻതുരുത്ത് മണിയശേരി സമീപം കുഴിക്കാടത്ത് സുഭദ്രാമ്മയുടെ ഉടമസ്ഥതയിലുള്ള തറവാട് വീടാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. കുടുംബവീട്ടിൽ ആൾതാമസമില്ലാതിരുന്നതിതാൽ വൻ ദുരന്തം ഒഴിവായി.
ആൾതാമസമില്ലാത്ത വീട്ടിൽ തീ ഉയരുന്നതുകണ്ട് അയൽവാസികളണ് പുതിയ വീട്ടിലേക്ക് മാറി താമസിക്കുന്ന സുഭദ്രാമ്മയുടെ മകൻ അഭിലാഷിനെ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് എസ് ഐ പി.എസ്. സുധീരന്റെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പോലീസും, വൈക്കം യൂണിറ്റ് സ്റ്റേഷൻ ഓഫീസർ കെ.സി.സജീവിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സും സ്ഥലത്തെത്തി.
അപ്പോഴേക്കും 140 വർഷം പഴക്കമുള്ള അറയും നിരയുമുള്ള ഓടിട്ട വീട് പൂർണമായും കത്തി നിലംപൊത്തിയിരുന്നു. ഫയർഫോഴ്സ് യൂണിറ്റിന്റെ വാഹനം കടന്നു ചെല്ലാൻ വഴിയില്ലാതിരുന്നതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

