കോട്ടയം: ശബരിമല സീസണ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണപ്രവർത്തനങ്ങൾ തകൃതി. പ്രധാനറോഡില്‍നിന്നു സ്റ്റേഷന്റെ പ്രവേശനകവാടം വരെയുള്ള റോഡിന്റെ കോണ്‍ക്രീറ്റിംഗ് ആരംഭിച്ചു.ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് കോണ്‍ക്രീറ്റിംഗ്. ഇതു പൂർത്തിയാകുന്പോൾ പ്രവേശനകവാടത്തില്നിന്നു പുറത്തേക്കിറങ്ങുന്ന ഭാഗവും കോണ്‍ക്രീറ്റ് ചെയ്യും.
നിര്‍മാണ പ്രവർത്തനങ്ങളാരംഭിച്ചതോടെ റെയില്‍വേസ്റ്റേഷനും പരിസരപ്രദേശവും ഗതാഗതക്കുരുക്കില്‍ ബുദ്ധിമുട്ടുകയാണ്. റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുന്നിലെ കുഴികള്‍ അടയ്ക്കുന്ന പ്രവൃത്തിയാണ് ആദ്യം. അറ്റകുറ്റപ്പണികളാരംഭിച്ചതോടെ ഇവിടെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.
റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ശനിയാഴ്ചയ്ക്കുള്ളില്‍ പണികള്‍ തീര്‍ക്കാമെന്നു പ്രതീക്ഷിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.17ന് ശബരിമല സീസണ് ആരംഭിക്കാനിരിക്കേയാണു സ്റ്റേഷനില്‍ അറ്റകുറ്റപ്പണികളാരംഭിച്ചത്.വാഹനങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്ന വഴിയിലൂടെയാണ് ഇപ്പോള്‍ അകത്തേക്കും പുറത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത്.
ട്രെയിന്‍ വരുന്ന സമയത്ത് കൂടുതല്‍ വാഹനങ്ങളെത്തുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.പ്രവേശനകവാടത്തിനു സമീപത്തെ റാന്പ് തുടങ്ങുന്നതു വരെയുള്ള ഭാഗത്തെ പണി ഇന്നു പൂര്‍ത്തിയാകുമെന്നും മുഴുവന്‍ പണികളും ശനിയാഴ്ചയോടെ തീരുമെന്നും അധികൃതര്‍ പറഞ്ഞു.
മാത്രം

