കോട്ടയം: എൻസിപി ശരത് പവാർ വിഭാഗം നേതാവും കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനുമായ ലതികാ സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കുന്നു. തിരുനക്കര വാർഡിൽ നിന്നാണ് ലതിക ജനവിധിതേടുന്നത്.
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷ് കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു. മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെ യുഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് വിടുകയും തുടർന്ന് ഏറ്റുമാനൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

