ജോലിയോടുള്ള ആത്മാർഥത വളരെ കൂടുതലുള്ളയാളാണ് തന്റെ പിതാവ് എന്ന് കല്യാണി പ്രിയദർശൻ. ഞാൻ കുട്ടിയായിരിക്കുമ്പോൾ മുതൽ അദ്ദേഹം ജോലി ചെയ്യുന്നത് കാണുന്നുണ്ട്. ആത്മാർഥതയോടെയാണ് ഓരോ സിനിമയും അദ്ദേഹം ചെയ്യുന്നത്.
ഇപ്പോൾ അദ്ദേഹത്തിന് പ്രായമായി. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെയാണ് മണിക്കൂറുകളോളം ഷൂട്ട് ചെയ്യുന്നത്. എന്നോടൊപ്പം ജോലി ചെയ്യുന്നവരെക്കൊണ്ട് ഒരിക്കലും ജോലിയിൽ എനിക്ക് മടിയുണ്ടെന്ന് പറയാൻ അനുവദിക്കില്ല.
കാരണം ഏത് സാഹചര്യത്തിലും ജോലി ആത്മാർഥതയോടെയും ഒരു മടിയുമില്ലാതെ ചെയ്ത പിതാവിനെയാണ് ഞാൻ പിന്തുടരുന്നത്. നൂറു ഡിഗ്രി പനിയുള്ളപ്പോഴും, സൂപ്പർ ചൂടുള്ള ചായ കുടിച്ച്, വിറച്ചു കൊണ്ട്, മൈക്ക് പിടിച്ച്, ഇപ്പോഴും ആക്ഷൻ പറയുന്ന അച്ഛനെ ഞാൻ കണ്ടിട്ടുണ്ട്.
രാത്രി 10.30ന് പോലും സെറ്റിൽ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നതും ഷൂട്ട് ചെയ്യുന്നതുമാണ് ഞാൻ കണ്ടിട്ടുള്ളത്. അതുകൊണ്ടാണ് ജോലിയോടുള്ള ആത്മാർഥത പിതാവിൽ നിന്ന് എന്റെയും ഭാഗമായത് എന്ന് കല്യാണി പ്രിയദർശൻ പറഞ്ഞു.

