വൈക്കം: വൈക്കം പുളിഞ്ചുവട്ടിലെ പ്രീമെട്രിക് ഹോസ്റ്റലിലെ വാർഡനും റെസിഡന്റ് ട്യൂട്ടറും വിദ്യാർഥികളെ ചൂരലിന് അടിക്കുകയും ശകാരിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെപിഎംഎസ് വൈക്കം യൂണിയൻ നേതൃത്വം വൈക്കം ഡിവൈഎസ്പിക്ക് പരാതി നൽകി.
ഹോസ്റ്റലിൽ ഉണ്ടായിരുന്ന 16കുട്ടികളിൽ ആറുപേർ ഹോസ്റ്റൽ വിട്ടുപോയത് ഹോസ്റ്റൽ അധികൃതരുടെ ശാരീരിക മാനസിക പീഡനം മൂലമാണെന്ന് തങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് കെ പി എം എസ് നേതൃത്വം പരാതിയിൽ ആരോപിച്ചു. വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും സംഭവത്തിൽ നിസംഗതയും അലംഭാവവും തുടർന്നതാണ് പ്രശ്നം വഷളാകുന്നതിനും കുട്ടികളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിനും ഇടയാക്കിയതെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു.
ഹോസ്റ്റലിന്റെ ചുമതലയുള്ള വാർഡനും റസിഡന്റ് ട്യൂട്ടർക്കും വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്കും എതിരേ പട്ടികജാതി അതിക്രമ നിയമപ്രകാരം കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം ഡിവൈഎസ്പി, ജില്ലാ പട്ടികജാതി വികസന ഓഫീസർ, തഹസിൽദാർ എന്നിവർക്ക് കെപിഎംഎസ് വൈക്കം യൂണിയൻ പ്രസിഡന്റ് വി.കെ.രാജപ്പൻ, യൂണിയൻ സെക്രട്ടറി എം.കെ. രാജു എന്നിവരാണ് പരാതി നൽകിയത്.
കുട്ടികളുടെമേൽ കുറ്റമാരോപിച്ച് കേസ് അട്ടിമറിക്കാൻ നീക്കം
വൈക്കത്തെ പ്രീമെട്രിക്ക് ഹോസ്റ്റലിൽ അവഹേളിക്കപ്പെട്ട കുട്ടികളെ കുറ്റക്കാരാക്കി തെറ്റ് ചെയ്തവരെ രക്ഷിക്കാനുള്ള നീക്കമാണ് പട്ടികജാതി വികസന വകുപ്പ് അധികൃതർ നടത്തുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗൺസിലർ എ.സി. മണിയമ്മ

