തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് എന്‍.ശക്തന് രാജി വച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി. പാലോട് രവി രാജിവച്ചതിനെത്തുടര്‍ന്ന് താല്‍ക്കാലിക ചുമതലയാണ് ശക്തന് നല്‍കിയിരുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ശക്തന്റെ രാജിയെന്നാണു ലഭിക്കുന്ന സൂചന. അതേസമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനത്തു തുടരാനാണ് കെപിസിസി നേതൃത്വം ശക്തനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

