‘ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത് ടെ​സ്റ്റ് ക്രി​ക്ക​റ്റ​ല്ല’: സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നി​ല​വി​ല്‍ ക​ളി​ക്കു​ന്ന​ത് ടെ​സ്റ്റ് അ​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മാ​യി മു​ന്‍​താ​രം സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍. വൈ​റ്റ് ബോ​ള്‍ (ഏ​ക​ദി​നം, ട്വ​ന്‍റി-20) ക്രി​ക്ക​റ്റി​ല്‍​നി​ന്ന് റെ​ഡ് ബോ​ള്‍ ക്രി​ക്ക​റ്റ് എ​ങ്ങ​നെ വ്യ​ത്യ​സ്ത​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​ത് മ​ന​സി​ലാ​ക്കി​യ​ല്ല ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്.

ശ​രി​ക്കു​ള്ള ക്രി​ക്ക​റ്റ് ഷോ​ട്ടു​ക​ള്‍ ക​ളി​ക്കു​ക​യാ​ണ് ടെ​സ്റ്റി​ല്‍ ആ​വ​ശ്യം. എ​ന്നാ​ല്‍, വ​മ്പ​ന്‍ ഷോ​ട്ടു​ക​ള്‍ ക​ളി​ച്ച് റ​ണ്‍​സ് നേ​ടാം എ​ന്നാ​ണ് ചി​ല​രു​ടെ തീ​രു​മാ​നം. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ എ​ല്ലാ പ​ന്തി​ലും റ​ണ്‍​സ് നേ​ടേ​ണ്ടെ​ന്ന​ത് ബാ​റ്റ​ര്‍​മാ​ര്‍ മ​റ​ക്കു​ന്നു.

കോ​ല്‍​ക്ക​ത്ത ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ​ര്‍ തെം​ബ ബൗ​മ ക​ളി​ച്ച​താ​ണ് യ​ഥാ​ര്‍​ഥ റെ​ഡ് ബോ​ള്‍ ക്രി​ക്ക​റ്റ്. ബാ​റ്റ് ചെ​യ്യു​ക വി​ഷ​മ​ക​ര​മാ​യ പി​ച്ചി​ല്‍, ബൗ​മ​യു​ടെ ശൈ​ലി ശ​രി​ക്കും ടെ​സ്റ്റി​ന്‍റേ​താ​യി​രു​ന്നു. സോ​ഫ്റ്റ് ഹാ​ന്‍​ഡ് ഷോ​ര്‍​ട്ട് ബാ​ക്ക് ലി​ഫ്റ്റ് സ്റ്റൈ​ലി​ലാ​യി​രു​ന്നു ബൗ​മ ബാ​റ്റ് ചെ​യ്ത​ത്.

പി​ച്ചി​ന്‍റെ സ്വ​ഭാ​വം മ​ന​സി​ലാ​ക്കി​യു​ള്ള ബാ​റ്റിം​ഗ് ശൈ​ലി. കാ​ര​ണം, പ​ന്ത് എ​ഡ്ജ് ആ​യാ​ലും ക്ലോ​സ് ഇ​ന്‍ ഫീ​ല്‍​ഡ​ര്‍​മാ​രു​ടെ കൈ​ക്കു​ള്ളി​ലേ​ക്ക് നേ​രെ എ​ത്താ​ത്ത​താ​യി​രു​ന്നു ബൗ​മ​യു​ടെ സോ​ഫ്റ്റ് ട​ച്ചിം​ഗ് ബാ​റ്റിം​ഗ്- സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍ ത​ന്‍റെ കോ​ള​ത്തി​ല്‍ എ​ഴു​തി.

Related posts

Leave a Comment