ല​​ക്ഷ്യ സെ​​ൻ സെ​​മി​​യി​​ൽ

മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ക്വാ​​ർ​​ട്ട​​റി​​ൽ അ​​ര​​ങ്ങേ​​റി​​യ ഇ​​ന്ത്യ​​ൻ പേ​​രാ​​ട്ട​​ത്തി​​ൽ ആ​​യു​​ഷ് ഷെ​​ട്ടി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ല​​ക്ഷ്യ സെ​​ൻ സെ​​മി ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു.

23-21, 21-11 സ്കോ​​റി​​നാ​​യി​​രു​​ന്നു ല​​ക്ഷ്യ സെ​​ന്നി​​ന്‍റെ ജ​​യം. പ്ര​​ണോ​​യ്, കി​​ടം​​ബി ശ്രീ​​കാ​​ന്ത് അ​​ട​​ക്ക​​മു​​ള്ള താ​​ര​​ങ്ങ​​ൾ നേ​​ര​​ത്തേ പു​​റ​​ത്താ​​യ​​തോ​​ടെ ഏ​​ക ഇ​​ന്ത്യ​​ൻ പ്ര​​തീ​​ക്ഷ​​യാ​​ണ് ല​​ക്ഷ്യ സെ​​ൻ.

സി​​ഡ്നി​​യി​​ൽ ന​​ട​​ന്ന ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ർ 500 ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷ ബാ​​ഡ്മി​​ന്‍റ​​ണ്‍ ഡ​​ബി​​ൾ​​സ് ജോ​​ഡി​​ക​​ളാ​​യ സാ​​ത്വി​​ക്സാ​​യി​​രാ​​ജ് ര​​ങ്കി​​റെ​​ഡ്ഡി​​യും ചി​​രാ​​ഗ് ഷെ​​ട്ടി​​യും തോ​​ൽ​​വി വ​​ഴ​​ങ്ങി പു​​റ​​ത്താ​​യി. ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ൻ​​ഡോ​​നേ​​ഷ്യ​​ൻ ജോ​​ഡി​​ക​​ളോ​​ട് 21-19, 21-15 സ്കോ​​റി​​നാ​​യി​​രു​​ന്നു പ​​രാ​​ജ​​യം.

Related posts

Leave a Comment