സ്പാ​യി​ൽ പോ​യ പോ​ലീ​സു​കാ​ര​നെ​തി​രെ പ​രാ​തി​യു​മാ​യി ജീ​വ​ന​ക്കാ​രി; ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്ന എ​സ്ഐ പോ​ലീ​സു​കാ​ര​നി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് 4 ല​ക്ഷം രൂ​പ; പിന്നെ സംഭവിച്ചത്…

കൊ​ച്ചി: സ്പാ​യി​ൽ പോ​യ വി​വ​രം ഭാ​ര്യ​യെ അ​റി​യി​ക്കു​മെ​ന്ന്  പറഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റി​ൽ നി​ന്നും പ​ണം ക​വ​ർ​ന്ന എ​സ്ഐ​ക്കെ​തി​രെ കേ​സ്.

പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലെ എ​സ്ഐ കെ.​കെ. ബി​ജു​വാ​ണ് സി​പി​ഒ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. സി​പി​ഒ സ്പാ​യി​ൽ പോ​യി മ​ട​ങ്ങി​യ ശേ​ഷം ജീ​വ​ന​ക്കാ​രി​യു​ടെ മാ​ല കാ​ണാ​താ​യി​രു​ന്നു. ഇ​വ​ർ ഇ​ക്കാ​ര്യം സി​പി​ഒ​യെ വി​ളി​ച്ച് അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രി​യു​ടെ താ​ലി​മാ​ല മോ​ഷ്ടി​ച്ചു എ​ന്ന് കാ​ണി​ച്ച് സി​പി​ഒ​യ്ക്കെ​തി​രെ പ​രാ​തി ഉ​ന്ന​യി​ച്ചു. ഈ ​വി​ഷ​യ​ത്തി​ലാ​ണ് ഇ​ട​ന​ലി​ക്കാ​ര​നാ​യി എ​സ്ഐ ബി​ജു ഇ​ട​പെ​ടു​ന്ന​ത്.

പ​ണം ന​ൽ‌​ക​ണ​മെ​ന്നും വീ​ട്ടി​ൽ അ​റി​ഞ്ഞാ​ൽ വി​ഷ​യ​മാ​കു​മെ​ന്നും എ​സ്ഐ ബി​ജു സി​പി​ഒ​യോ​ട് പ​റ​ഞ്ഞു. പി​ന്നാ​ലെ സി​പി​ഒ​യെ ക​ബ​ളി​പ്പി​ച്ച് നാ​ല് ല​ക്ഷം രൂ​പ ത​ട്ടു​ക​യാ​യി​രു​ന്നു.

ക​ബ​ളി​ക്ക​പ്പെ​ട്ടു എ​ന്ന് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് സി​പി​ഒ പാ​ല​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​സ്തു​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

പി​ന്നാ​ലെ എ​സ്ഐ​യ്ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ൽ സ്പാ ​ന​ട​ത്തു​ന്ന യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ർ പ്ര​തി​ക​ളാ​ണ്. ബി​ജു​വി​നെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി ഉ​ണ്ടാ​കും.

Related posts

Leave a Comment