കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു. പരിശോധനയുടെ ഭാഗമായാണ് റെയില്‍വേ പോലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വച്ചത്.ഞായറാഴ്ച രാത്രി 8.30 ഓടെയാണ് റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിംഗ് ഏരിയയില്‍ ബണ്ടി ചോറിനെ കണ്ടത്.
ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സംശയം തോന്നിയ റെയില്‍വേ പോലീസ് ഇയാളെ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. എന്തിനാണ് എറണാകുളത്ത് എത്തിയതെന്നാണ് പോലീസ് മുഖ്യമായും ചോദിച്ചത്. സംസ്ഥാനത്തെ മറ്റുപോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി.
വക്കീലിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. തൃശൂരില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ വിട്ടയച്ചിരുന്നു.എന്നാല്‍ ഹൈക്കോടതിയില്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇത് തിരിച്ചെടുക്കുന്നതിനായി അഡ്വ. ആളുരിനെ കാണാനായി കൊച്ചിയില്‍ എത്തിയതെന്നാണ് ഇയാള്‍ റെയിവേ പോലീസിനെ അറിയിച്ചിരിക്കുന്നത്.
ഇയാളുടെ കൈയില്‍ ഒരു ബാഗ് മാത്രമാണ് ഉള്ളത്. വസ്ത്രങ്ങളും മറ്റ് വസ്്തുക്കളും മാത്രമേ ഇതില്‍ ഉള്ളൂ. മോഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളൊന്നും ബാഗില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.നിലവില്‍ ബണ്ടി ചോറിനെതിരെ പുതിയ കേസുകളൊന്നുമില്ലെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. അഭിഭാഷക ഓഫീസുമായി ബന്ധപ്പെട്ട് ഇത് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ വിട്ടയയ്ക്കും.
വിവിധ സംസ്ഥാനങ്ങളിലായി 700 ലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍.വലിയ വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പോലീസ് പിടികൂടിയിരുന്നു.
പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. മോഷണം നിര്‍ത്തുകയാണെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞ ബണ്ടി ചോര്‍ പക്ഷെ പഴയ ശീലം തുടര്‍ന്നു.കഴിഞ്ഞ വര്‍ഷം യു പിയില്‍ നിന്നാണ് ഡല്‍ഹി പോലീസ് ബണ്ടി ചോറിനെ പിടികൂടിയത്.

