മഹാനടിയുടെ റിലീസിന് ശേഷം തനിക്ക് ആറു മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല എന്ന് കീര്‍ത്തി സുരേഷ്. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല. ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ എനിക്ക് നിരാശയൊന്നും ഇല്ലായിരുന്നു.
ആളുകള്‍ എനിക്ക് വേണ്ടി ഒരു മികച്ച കഥാപാത്രം രൂപപ്പെടുത്താന്‍ സമയമെടുക്കുന്നു എന്ന് കരുതി ഞാന്‍ അതിനെ പോസിറ്റീവായി എടുത്തു. ആ ഗ്യാപ് ഞാനൊരു മേക്കോവറിനായി ഉപയോഗിച്ചു എന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു.

