ഇതാദ്യം! കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ​കാ​ർ​ഗോ​ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ​കാ​ർ​ഗോ മു​ഖേ​ന അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ര​ക്കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി.

സാ​ധാ​ര​ണ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ എ​യ​ർ​കാ​ർ​ഗോ​യി​ലെ ക​സ്റ്റം​സി​ന് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ടൈ​ഗ​ർ ബാം ​ടി​ന്നി​ന്‍റെ അ​ട​പ്പി​ന​ക​ത്തും ചു​രി​ദാ​ർ കോ​ള​റി​ന​ക​ത്തും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​താ​ദ്യ​മാ​യാ​ണ് എ​യ​ർ​കാ​ർ​ഗോ മു​ഖേ​ന സ്വ​ർ​ണം ക​ട​ത്താ​നു​ള്ള ശ്ര​മം ക​ണ്ടെ​ത്തു​ന്ന​ത്.

എ​യ​ർ​കാ​ർ​ഗോ മു​ഖേ​ന വ​ൻ​തോ​തി​ൽ സ്വ​ർ​ണം ക​ട​ത്തു​ന്ന​തി​നു​മു​ന്പ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ശ്ര​മ​മാ​ണ് ഇ​തെ​ന്ന് ക​സ്റ്റം​സ് സം​ശ​യി​ക്കു​ന്നു.

കാ​ർ​ഗോ​യി​ൽ എ​ത്തി​യ സ്വ​ർ​ണം അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യെ ക​സ്റ്റം​സ് പി​ടി​കൂ​ടി.

Related posts

Leave a Comment