2,000 രൂ​പ നോ​ട്ടു​ക​ളി​ൽ 98.33 ശ​ത​മാ​ന​വും തി​രി​കെ​യെ​ത്തി; 2023 മേ​യ് 19നാ​ണ് രാ​ജ്യ​ത്ത് 2000 രൂ​പ​യു​ടെ ക​റ​ന്‍​സി​ക​ള്‍ പി​ന്‍​വ​ലി​ച്ച​ത്

കൊ​​​ല്ലം: റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ പി​​​ന്‍​വ​​​ലി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​വും തി​​​രി​​​ച്ചെ​​​ത്താ​​​നു​​​ള്ള​​​ത് 5,956 കോ​​​ടി​​​യു​​​ടെ 2000 രൂ​​​പ നോ​​​ട്ടു​​​ക​​​ള്‍. ബാ​​​ങ്കി​​​ന്‍റെ 2025 ഓ​​​ഗ​​​സ്റ്റ് 31ലെ ​​​ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 98.33 ശ​​​ത​​​മാ​​​നം നോ​​​ട്ടു​​​ക​​​ളും തി​​​രി​​​കെ​​​യെ​​​ത്തി.

2023 മേ​​​യ് 19നാ​​​ണ് രാ​​​ജ്യ​​​ത്ത് 2000 രൂ​​​പ​​​യു​​​ടെ ക​​​റ​​​ന്‍​സി​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ച്ച​​​ത്. അ​​​ന്ന് പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 2000 രൂ​​​പ നോ​​​ട്ടു​​​ക​​​ളു​​​ടെ ആ​​​കെ മൂ​​​ല്യം 3.56 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഇ​​​താ​​​ണ് ക​​​ഴി​​​ഞ്ഞ 31 വ​​​രെ 5,956 കോ​​​ടി​​​യാ​​​യി ചു​​​രു​​​ങ്ങി​​​യ​​​ത്. 2023 മേ​​​യ് 19 മു​​​ത​​​ല്‍ ഈ ​​​നോ​​​ട്ടു​​​ക​​​ള്‍ മാ​​​റ്റി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന്‍റെ 19 ഇ​​​ഷ്യൂ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.

2023 ഒ​​​ക്ടോ​​​ബ​​​ര്‍ ഒ​​​മ്പ​​​ത് മു​​​ത​​​ല്‍ ഈ ​​​ഓ​​​ഫീ​​​സു​​​ക​​​ള്‍ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് നോ​​​ട്ടു​​​ക​​​ളു​​​ടെ നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ക്ക​​​ലും ആ​​​രം​​​ഭി​​​ച്ചു. ഇ​​​ത് കൂ​​​ടാ​​​തെ വ്യ​​​ക്തി​​​ക​​​ള്‍​ക്ക് രാ​​​ജ്യ​​​ത്തെ ഏ​​​ത് പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ല്‍ നി​​​ന്നും ഇ​​​ന്ത്യ പോ​​​സ്റ്റ് വ​​​ഴി 2000 രൂ​​​പ​​​യു​​​ടെ നോ​​​ട്ടു​​​ക​​​ള്‍ ആ​​​ര്‍​ബി​​​ഐ ഇ​​​ഷ്യൂ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​ച്ച് അ​​​വ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് ക്രെ​​​ഡി​​​റ്റും ചെ​​​യ്യാം.

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, ബേ​​​ലാ​​​പു​​​ര്‍, ഭോ​​പ്പാ​​​ല്‍, ഭു​​​വ​​​നേ​​​ശ്വ​​​ര്‍, ച​​​ണ്ഡി​​​ഗ​​​ഡ്, ചെ​​​ന്നൈ, ഗു​​​വ​​​ഹാ​​​ത്തി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ജ​​​യ്പു​​​ര്‍, ജ​​​മ്മു, കാ​​​ണ്‍​പു​​​ര്‍, കോ​​​ല്‍​ക്ക​​​ത്ത, ല​​​ക്‌​​​നൗ, മും​​​ബൈ, നാ​​​ഗ്പു​​​ര്‍, ന്യൂ​​​ഡ​​​ല്‍​ഹി , പ​​​ാറ്റ്‌​​​ന, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന്‍റെ ഇ​​​ഷ്യൂ ഓ​​​ഫീ​​​സു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment