ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ​വേ​ഴ്സ് കു​റ​ഞ്ഞു; ഭാ​ര്യ ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ചു

ഒ​രു മ​നു​ഷ്യ​ന്‍റെ വ​ള​ർ​ച്ച്ക്കും ത​ള​ർ​ച്ച​യ്ക്കും ന​വ​മാ​ധ്യ​മ​ങ്ങ​ൾ സ​ഹാ​യി​ക്കും എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന റീ​ലു​ക​ളു​ടെ വ​ര​വോ​ടെ ധാ​രാ​ളം ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പു​റ​ത്തു കൊ​ണ്ടു​വ​രാ​നൊ​രു വേ​ദി​യാ​യി. ബി​സി​ന​സ് ചെ​യ്യു​ന്ന​വ​ർ​ക്കും ന​ല്ലൊ​രു സാ​ധ്യ​ത​യാ​ണ്. എ​ന്നാ​ൽ പ​ല ദു​ര​ന്ത​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഉ​ണ്ടാ​യ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച​യാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ​വേ​ഴ്സ് കു​റ​ഞ്ഞു​പോ‍​യ​തി​ന് ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ൽ ത​ർ​ക്കം ആ​രം​ഭി​ച്ചു. അ​ത് പി​ന്നീ​ട് ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​ലേ​ക്കും ഒ​ടു​വി​ൽ ഇ​പ്പോ​ൾ വി​വാ​ഹ മോ​ച​ന​ത്തി​ന്‍റെ വ​ക്കി​ൽ വ​രെ എ​ത്തി നി​ൽ​ക്കു​ക​യും ചെയ്തു.

നോ​യി​ഡ​യി​ൽ നി​ന്നു​ള്ള വി​ജേ​ന്ദ്ര​യും ഇ​യാ​ളു​ടെ ഭാ​ര്യ പി​ൽ​ഖു​വ​യി​ൽ നി​ന്നു​ള്ള നി​ഷ​യു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ നി​ര​വ​ധി ഫോ​ളോ​വേ​ഴ്സ് ഉ​ണ്ടാ​യി​രു​ന്ന നി​ഷ​യ്ക്ക് ഒ​രു ഘ​ട്ട​മാ​യ​പ്പോ​ൾ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണ​ത്തി​ൽ കു​റ​വ് ഉ​ണ്ടാ​കാ​ൻ തു​ട​ങ്ങി.

ഭ​ർ​ത്താ​വ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ന്നെ​ക്കു​റി​ച്ച് ന​ട​ത്തി​യ മോ​ശം പ​രാ​മ​ർ​ശം ആ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഷ പ​റ​യു​ന്ന​ത്. ഇ​തോ​ടെ ഭ​ർ​ത്താ​വു​മാ​യി സ്ഥി​രം വ​ഴ​ക്കു​ണ്ടാ​ക്കാ​ൻ ആ​രം​ഭി​ച്ചു. അ​വ​ർ ത​മ്മി​ൽ നി​ര​ന്ത​രം ക​ല​ഹം കൂ​ടി​യ​തോ​ടെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് നി​ഷ മ​ട​ങ്ങി​പ്പോ​യി. ഈ ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വി​ജേ​ന്ദ്ര​യ്ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്.

 

Related posts

Leave a Comment