വിവാഹ ചടങ്ങുകൾ എത്രയും വ്യത്യസ്തമാക്കാമോ അത്രയും വ്യത്യസ്തമാക്കിയാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ മാത്രമല്ല കൂടുമ്പോൾ ഇന്പമാകുന്ന രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കൂട്ടിച്ചേരലാണ് വിവാഹമെന്നത്. ജാതിയുടേയും മതത്തിന്റേയും അതിർവരന്പുകൾ പൊട്ടിച്ചെറിഞ്ഞ് വ്യക്തികൾക്ക് മാത്രം പ്രാധാന്യം കൽപിക്കുന്ന യുവ തലമുറയാണ് നമുക്കുള്ളത്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്.
ഐറിഷ് യുവാവും ഇന്ത്യൻ യുവതിയും തങ്ങളുടെ ദീർഘ കാലത്തെ പ്രണയത്തിനു ശേഷം ഒന്നിക്കുന്ന ചടങ്ങാണ് വീഡിയോയിൽ. ഐറിഷ് യുവാവിനെ ഇന്ത്യയുടെ പാരന്പര്യ വേഷത്തിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാർക്കുണ്ടായ ഞെട്ടലും പ്രതികരണവുമാണ് ഈ വീഡിയോയെ ഇത്രയും ശ്രദ്ധവരാൻ കാരണം.
സ്വർണ നിറത്തിലെ ഷർവാണിയും പാന്റുമാണ് വരന്റെ വേഷം. ഇടനാഴിയിലൂടെ വരൻ നടന്നുവരുന്ന കാഴ്ച കണ്ടപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾ സന്തോഷത്തോടെ കൈയടിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഷെർവാണിയിലെ പ്രിന്റുകൾ വളരെ മികച്ചതാണെന്നും ഒരു രാജകുമാരനെ പോലെ തോന്നിക്കുന്നുവെന്നും വരനോട് ഇവര് പറയുന്നു. ഒരു ഐറിഷ് യുവാവ് പരന്പരാഗത വേഷത്തിൽ എത്തിയപ്പോൾ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.