ജെയിംസ് ഫോക്നര്‍ തന്റെ 29-ാമത് ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. തന്റെ സുഹൃത്ത് റോബ് ജുബ്ബിനും അമ്മ റോസ്ലിന്‍ കരോള്‍ ഫോക്നറിനും ഒപ്പമുളള ചിത്രമാണ് പങ്കുവച്ചത്. സ്വവര്‍ഗാനുരാഗിയാണ് താനെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്നര്‍. ഇന്‍സ്റ്റഗ്രാമിലെ തന്റെ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഫോക്നര്‍ പറഞ്ഞു.ജെയിംസ് ഫോക്നര്‍ തന്റെ 29-ാമത് ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. തന്റെ സുഹൃത്ത് റോബ് ജുബ്ബിനും അമ്മ റോസ്ലിന്‍ കരോള്‍ ഫോക്നറിനും ഒപ്പമുളള ചിത്രമാണ് പങ്കുവച്ചത്. ”ബോയ്ഫ്രണ്ടിനും അമ്മയ്ക്കുമൊപ്പം ബെര്‍ത്ത്‌ഡേ ഡിന്നര്‍,” ഇതായിരുന്നു ഫോക്നര്‍ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ജുബ്ബും ഞാനും ഒരുമിച്ചിട്ട് 5 വര്‍ഷം എന്ന ഹാഷ്ടാഗും ഒപ്പം നല്‍കി.
‘പിറന്നാള്‍ ആശംസകള്‍ വലിയ ധൈര്യം തന്നെ’ എന്നായിരുന്നു ഫോക്നറുടെ ഫോട്ടോയ്ക്ക് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ നല്‍കിയ കമന്റ്. ‘നിനക്ക് വലിയ ധൈര്യമാണ്, ഇപ്പോള്‍ നിനക്ക് കുറച്ചുകൂടി സന്തോഷം തോന്നുന്നില്ലേ’ എന്നായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ ഷോണ്‍ ടെയ്റ്റ് കമന്റ് ചെയ്തത്. ഇതിനുപിന്നാലെ ഫോക്നര്‍ സ്വര്‍ഗാനുരാഗിയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ അടിസ്ഥാനമാക്കി വാര്‍ത്തകളും വന്നു. ഇതോടെയാണ് ഫോക്നര്‍ ഇന്‍സ്റ്റഗ്രാമില്‍ വിശദീകരണ കുറിപ്പിട്ടത്.
