ക​ള്ള​വോ​ട്ട് ചെ​യ്ത സി​പി​എം പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ അം​ഗ​ത്വം റ​ദ്ദാ​ക്കാ​ൻ  ശുപാർശ; മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കെ​തി​രേ സി​പി​എം നി​യ​മ​ന​ട​പ​ടി​ക്ക്

ക​ണ്ണൂ​ർ: ക​ള്ള​വോ​ട്ട് ചെ​യ്ത സി​പി​എം പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ അം​ഗ​ത്വം റ​ദ്ദാ​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്ത മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്ക് സി​പി​എം. കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പി​ലാ​ത്ത​റ എ​യു​പി സ്കൂ​ളി​ലെ പ​ത്തൊ​ൻ​പ​താം ന​ന്പ​ർ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്ന ആ​രോ​പ​ണം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

സി​പി​എം പ​ഞ്ചാ​യ​ത്തം​ഗ​മാ​യ എ​ൻ.​പി. സ​ലീ​ന, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. സു​മ​യ്യ, പ​ത്തൊ​ൻ​പ​താം ന​ന്പ​ർ ബൂ​ത്തി​ലെ 774 ാം ന​ന്പ​ർ വോ​ട്ട​റാ​യ പ​ദ്മി​നി എ​ന്നി​വ​രാ​ണ് ക​ള്ള​വോ​ട്ട് ചെ​യ്ത​തെ​ന്നും ഈ ​മൂ​ന്ന് സ്ത്രീ​ക​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​നും പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ അം​ഗ​ത്വം റ​ദ്ദാ​ക്കാ​നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

ഇ​തി​നെ​തി​രേ​യാ​ണ് സി​പി​എം നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ അം​ഗ​ത്വം റ​ദ്ദാ​ക്കാ​നു​ള്ള അ​ധി​കാ​രം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് ഇ​ല്ലെ​ന്നും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​ഠി​ച്ച​തി​നു​ശേ​ഷം വേ​ണം പ്ര​തി​ക​ര​ണം ന​ട​ത്താ​ൻ. നി​ല​വി​ലു​ള്ള​ത് പ്രാ​ഥ​മി​ക​മാ​യ റി​പ്പോ​ർ​ട്ട് മാ​ത്ര​മാ​ണ്. കാ​ര്യ​ങ്ങ​ൾ പ​ക്വ​ത​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വീ​ക്ഷി​ക്ക​ണ​മെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts