മോഹൻലാലിനെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘ലാലേട്ടൻ അഭിനയിക്കുന്നതു കണ്ടിട്ടേയില്ല. അദ്ദേഹം പെരുമാറുക മാത്രമാണ്, അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ആക്ഷന്‍ പറയുമ്പോള്‍ അദ്ദേഹം സ്വാഭാവികമായി തന്നെ പെരുമാറുകയാണ് ചെയ്യുക. കട്ട് പറയുമ്പോള്‍ അതുപോലെ തന്നെ തിരികെ വരും. ആദ്യമായി അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ആദ്യത്തെ മൂന്ന് ദിവസം ഞാന്‍ വളരെ നിരാശനായിരുന്നു.
മുമ്പ് പല നടന്മാരുടെ കൂടെയും വര്‍ക്ക് ചെയ്തിട്ടുണ്ട്. അവര്‍ അഭിനയിക്കുന്നത് എങ്ങനെയാണെന്നു കണ്ടിട്ടുണ്ട്. ലാലേട്ടനെ കണ്ടപ്പോള്‍ ഞാന്‍ കുറച്ചു നിരാശയിലായി.എന്റെ ഭാര്യ വന്ന് അദ്ദേഹത്തിന് ഈ പ്രൊജക്ടില്‍ അഭിനയിക്കാന്‍ താത്പര്യമില്ലേ എന്നു ചോദിച്ചു. എനിക്കും അതു തന്നെ തോന്നി.പക്ഷേ, എഡിറ്റ് കണ്ടപ്പോഴാണ് അദ്ഭുതപ്പെട്ടത്. എന്തോ ഒരു മാജിക് സംഭവിച്ചതു പോലെയായിരുന്നു. നമ്മള് ഓര്‍ഡറിലല്ലല്ലോ ഷൂട്ട് ചെയ്യുക.
പക്ഷേ, അദ്ദേഹം കഥാപാത്രത്തിന്റെ തുടര്‍ച്ചയൊക്കെ കൃത്യമായി പാലിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് വിശദീകരിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ്. അദ്ദേഹം വളരെ പ്രൊഫഷണലാണ്. സംവിധായകന്റെ നടനാണ് അദ്ദേഹം.
രാവിലെ എട്ട് മണിക്കു വരാന്‍ പറഞ്ഞാല്‍ ആ സമയത്ത് എത്തും. അര്‍ധരാത്രി വരാന്‍ പറഞ്ഞാല്‍ അപ്പോഴും വരും. നിര്‍ദേശങ്ങളും സംശയങ്ങളും ചോദിക്കും. ജീത്തു ഓക്കെയാണെങ്കില്‍ ഓക്കെയെന്ന് പറയും. സംവിധായകനെ വിശ്വസിക്കുന്ന നടനാണ് അദ്ദേഹം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്’ എന്ന് ജീത്തു ജോസഫ് പറഞ്ഞു.