പൂജ്യം കൂട്ടിക്കൊണ്ടു വരണം ! സുരേഷ് ഗോപിയ്ക്ക് 2500 കിട്ടിയപ്പോള്‍ ചാക്കോച്ചന് കിട്ടിയത് 50000 ! ആ സംഭവം ഇങ്ങനെ…

മലയാളികളുടെ പ്രിയതാരങ്ങളാണ് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ഹീറോയായി വാഴ്ത്തപ്പെടുന്നയാളാണ് സുരേഷ് ഗോപി.

ഒരു കാലത്ത് ചോക്ലേറ്റ് നായകനായി മലയാളി പെണ്‍കുട്ടികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച താരമാണ് കുഞ്ചാക്കോ ബോബന്‍. പിന്നീട് ശക്തമായ വേഷങ്ങളിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരിലൊരാളായി മാറാനും ചാക്കോച്ചനായി.

ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും.

രാജ്യസഭാ എംപികൂടിയായ സുരേഷ് ഗോപി അവതാരകനായ പുതിയ റിയാലിറ്റി ഷോയാണ് അഞ്ചിനോട് ഇഞ്ചോടിഞ്ച്. ഇതില്‍ അതിഥിയായി കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്.

അപ്പോഴാണ് സുരേഷ് ഗോപി കുഞ്ചാക്കോ ബോബനോട് തന്റെ ആദ്യത്തെ പ്രതിഫലത്തിന്റെ പിന്നിലെ കഥ പറയുന്നത്.

ആദ്യത്തെ സിനിമയ്ക്ക് എത്രയാ ശമ്പളം കിട്ടിയത് എന്ന് കുഞ്ചാക്കോ ബോബനോട് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ അമ്പതിനായിരം രൂപയാണെന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.

പിന്നാലെ സുരേഷ് ഗോപി തന്റെ പ്രതിഫലത്തിന്റെ കഥയിലേക്ക് കടക്കുകയാണ്. എനിക്ക് ആദ്യത്തെ ശമ്പളം തരുന്നത് നവോദയ അപ്പച്ചന്‍ സാറാണെന്ന് സുരേഷ് ഗോപി അറിയിച്ചു.

അദ്ദേഹം തന്റെ വലിയപ്പാപ്പന്റെ അനിയന്‍ ആണെന്ന് കുഞ്ചാക്കോ ബോബനും വെളിപ്പെടുത്തി.അന്ന് ഉണ്ണിമേരിയുടെ വീട് വാടകയ്ക്ക് എടുത്ത് അവിടെയായിരുന്നു അപ്പച്ചന്‍ സാറിന്റെ ഓഫീസ്.

ഞാന്‍ അവിടെ വന്നു അപ്പച്ചന്‍ സാറ് വന്ന് രണ്ടായിരത്തി അഞ്ചൂറിന്റെ ഒരു ചെക്ക് എഴുതി ഒപ്പിട്ട് കൈയ്യില്‍ വച്ച് തന്നു.

എന്നോട് അച്ഛന്‍ നേരത്തെ പറഞ്ഞിരുന്നു അപ്പച്ചന്‍ സാറിന്റെ കൈയ്യില്‍ നിന്നും നേരിട്ടേ അതിപ്പോള്‍ ഒരു പൈസ ആണെങ്കില്‍ പോലും വാങ്ങിക്കാന്‍ പാടുള്ളൂ. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നും സുരേഷ് ഗോപി പറയുന്നു.

അപ്പോള്‍ ഞാന്‍ പറഞ്ഞു, സര്‍ എനിക്ക് തരണമെന്ന്. അവിടുന്ന് ചെക്ക് വാങ്ങിച്ചോണ്ട് പോയ്‌ക്കോളണം എന്നായിരുന്നു പറഞ്ഞത്. ഇല്ല സര്‍ തന്നെ തരണം എന്ന് ഞാന്‍ പറഞ്ഞു. പുള്ളിയ്ക്ക് അത് ഭയങ്കര അഭിമാനമായി.

പുള്ളി വന്ന് ഈ രണ്ടായിരത്തി അഞ്ഞൂറിന്റെ ചെക്ക് കയ്യില്‍ വച്ച് തന്നിട്ട് അതിലെ പൂജ്യം കണ്ടോ എന്ന് ചോദിച്ചു. പൂജ്യത്തിന്റെ എണ്ണം കൂട്ടി കൂട്ടി കൊണ്ടു വരണം കേട്ടോ എന്നു അദ്ദേഹം പറഞ്ഞുവെന്നും സുരേഷ് ഗോപി ഓര്‍ക്കുന്നു.

പിന്നെ എപ്പോ കണ്ടാലും, സാധാരണ നമ്മള്‍ കണ്ടാല്‍ ചോദിക്കുക എന്തൊക്കെയുണ്ട് വിശേഷം വീട്ടില്‍ എല്ലാവരും സുഖമായിരിക്കുന്നുവോ എന്നെല്ലാമല്ലേ.

പക്ഷെ അദ്ദേഹം എന്നോട് ആദ്യം ചോദിക്കുക ഇപ്പോള്‍ എത്രയാണ് വാങ്ങുന്നത്, എത്ര പൂജ്യ കൂടി എന്നായിരിക്കുമെന്നും സുരേഷ് ഗോപി പറയുന്നു.

അതേ സമയം നായാട്ട് ആണ് കുഞ്ചാക്കോ ബോബന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. പടയാണ് പുറത്തിറങ്ങാനുള്ള പുതിയ സിനിമ.

വരനെ ആവശ്യമുണ്ട് ആയിരുന്നു അവസാനം തീയേറ്ററുകളിലെത്തിയ സുരേഷ് ഗോപി സനിമ. ശോഭനയും സുരേഷ് ഗോപിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച ചിത്രം വന്‍വിജയമായിരുന്നു.

മാസ് ആക്ഷന്‍ ചിത്രങ്ങളായ കാവല്‍, പാപ്പന്‍ തുടങ്ങിയവയാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമകള്‍. പാപ്പനില്‍ മകന്‍ ഗോകുല്‍ സുരേഷും ഒപ്പം അഭിനയിക്കുന്നുണ്ട്.

Related posts

Leave a Comment