ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പ്: ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​രേ പൂ​ളി​ൽ

ന്യൂ​ഡ​ൽ​ഹി: പു​രു​ഷ ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​നു മ​ത്സ​ര​ക്ര​മ​മാ​യി. ഇ​ന്ത്യ ആ​തി​ഥേ​യ​രാ​കു​ന്ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യും അ​യ​ൽ രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നും ഒ​രേ പൂ​ളി​ൽ. ആ​റു ഗ്രൂ​പ്പു​ക​ളു​ള്ള ടൂ​ർ​ണ​മെ​ന്‍റി​ലെ പൂ​ൾ ബി​യി​ലാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും.

ന​വം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ് ലോ​ക​ക​പ്പ്. ടൂ​ർ​ണ​മെ​ന്‍റി​ൽ പാ​ക്കി​സ്ഥാ​ൻ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം തു​ട​രു​ക​യാ​ണ്. ഓ​ഗ​സ്റ്റ്്- മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ ന​ട​ക്കു​ന്ന ജൂ​ണി​യ​ർ ഏ​ഷ്യ​ക​പ്പ് ഇ​തി​നു വ്യ​ക്ത​ത വ​രു​ത്തും. ഏ​ഷ്യ ക​പ്പ് ബി​ഹാ​റി​ലെ രാ​ജ് ഗി​റി​ലാ​ണ് ന​ട​ക്കു​ക.

2026 ലോ​ക​ക​പ്പ് യോ​ഗ്യ​താ ടൂ​ർ​ണ​മെ​ന്‍റ് എ​ന്ന നി​ല​യി​ൽ ഏ​ഷ്യ ക​പ്പ് ടീ​മു​ക​ൾ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​ന്ന​തി​നാ​ൽ പാ​കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​നു​ള്ളു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

നി​ല​വി​ലെ റി​പ്പോ​ർ​ട്ടി​ൽ പാ​ക്കി​സ്ഥാ​ൻ ടീം ​പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ ഹോ​ക്കി ഫെ​ഡ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ പ​റ​യു​ന്ന​ത്. ഇ​തി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ക്കി ഫെ​ഡ​റേ​ഷ​ൻ, ഏ​ഷ്യ​ൻ ഹോ​ക്കി ഫെ​ഡ​റേ​ഷ​ൻ (എ​എ​ച്ച്എ​ഫ്), ഹോ​ക്കി ഇ​ന്ത്യ എ​ന്നി​വ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്നും നി​ല​വി​ൽ മ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ളൊ​ന്നും പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നും ഹോ​ക്കി ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ദി​ലി​പ് ടി​ർ​ക്കി പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള ഏ​ഴ് ടീ​മു​ക​ളു​മാ​യി മ​ത്സ​രം തു​ട​രു​മോ അ​തോ പാ​ക്കി​സ്ഥാ​ൻ യാ​ത്ര ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ ഒ​രു ബ​ദ​ൽ ടീ​മി​നെ ക്ഷ​ണി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, അ​ത് എ​എ​ച്ച്എ​ഫി​ന്‍റെ തീ​രു​മാ​ന​മാ​ണെ​ന്ന് ടി​ർ​ക്കി പ​റ​ഞ്ഞു.

Related posts

Leave a Comment