60,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം; ബി​ജെ​പി​യു​ടെ പു​തി​യ സം​സ്ഥാ​ന​ക്ക​മ്മി​റ്റി ഓ​ഫീ​സിന്‍റെ പാലുകാച്ചൽ നടന്നു

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ പു​തി​യ സം​സ്ഥാ​ന​ക്ക​മ്മി​റ്റി ഓ​ഫീ​സാ​യ മാ​രാ​ർ​ജി ഭ​വ​ന്‍റെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങ് ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ വി​വി​ധ പൂ​ജ​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങ് ന​ട​ന്ന​ത്.

ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​.എ​ൽ. സ​ന്തോ​ഷ്, കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ, ബി​ജെ​പി നേ​താ​ക്ക​ളാ​യ ഒ. ​രാ​ജ​ഗോ​പാ​ൽ, സി. ​ശി​വ​ൻ​കു​ട്ടി, പി.​കെ. കൃ​ഷ്ണ​ദാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ത​മ്പാനൂർ അ​രി​സ്റ്റോ ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​ഞ്ച് നി​ല​ക​ളി​ലാ​യി അ​റു​പ​തി​നാ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം പ​ണി​ത​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം മ​റ്റൊ​രു ദി​വ​സം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​നി​ർ​വ​ഹി​ക്കും. കേ​ര​ളീ​യ വാ​സ്തു മാ​തൃ​ക​യി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മ്മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​മി​ത് ഷാ ​ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി​രി​ക്ക​വെ​യാ​ണ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്.

Related posts

Leave a Comment