ബുലന്ദ്ഷർ (യുപി): രണ്ടുമാസം മുന്പ് നായയുടെ കടിയേറ്റ സംസ്ഥാന മുൻ കബഡി താരം അന്തരിച്ചു. ബുലന്ദ്ഷറിലെ ഫറാന സ്വദേശിയായ ബ്രിജേഷ് (22) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് അഴുക്കുചാലിൽ അകപ്പെട്ട നായ്ക്കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് ബ്രിജേഷിനു കടിയേറ്റത്.
നായ്ക്കുട്ടി കടിച്ചതു കാര്യമാക്കാതിരുന്ന ബ്രിജേഷിന്റെ ആരോഗ്യനില കഴിഞ്ഞ ആഴ്ച മുതൽ വഷളാകുകയായിരുന്നു. പേവിഷ ബാധയ്ക്കെതിരായ വാക്സിൻ എടുക്കാതിരുന്നതാണ് ബ്രിജേഷിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ബ്രിജേഷിന്റെ മരണശേഷം, മുൻകരുതൽ നടപടിയായി ഫരാന ഗ്രാമത്തിലെ 29 പേർക്ക് ആന്റി റാബിസ് വാക്സിനുകൾ നൽകിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.