കഴക്കൂട്ടം: ഒന്നരക്കിലോ കഞ്ചാവുമായി യൂവാവ് അറസ്റ്റിലായി.മൺവിള പുല്ലുകാട് സെറ്റിൽമെന്റ് കോളനിയിൽ നിമിഷ ഭവനിൽ നികേഷ് ലാൽ(23)ആണ് അറസ്റ്റിലായത്.വാഹനപരിശോധനയ്ക്കിടയിൽ ഇന്നലെ ഉച്ചയോടെയാണ് തുമ്പ പോലീസ് ഇയാളെ കുഴിവിളയ്ക്കു സമീപം തമ്പുരാൻമുക്കിൽ വച്ച് പിടികൂടിയത്.മൊത്തക്കച്ചവടക്കാരിൽ നിന്നും കഞ്ചാവ് വാങ്ങി ചെറുപൊതികളാക്കി വിൽക്കുന്നവരുടെ ഇടനിലക്കാരനാണ് ഇയാളെന്ന്പോലീസ് പറഞ്ഞു. കഴക്കൂട്ടം സിഐ അജയ് കുമാർ,തുമ്പ എസ്ഐ സനോജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇടനില നികേഷ് ലാൽ..! ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; മൊത്തക്കച്ചവടക്കാരുടെ ഇടനിലക്കാരനാ യാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന പോലീസ്
