ഇന്റർനാഷണൽ ബുക്കർ പ്രൈസിന് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖ് അർഹയായി. ‘ഹാർട്ട് ലാംപ്’ എന്ന ചെറുകഥാസമാഹാരമാണ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്നു സമ്മാനാർഹമായത്. 55 ലക്ഷം രൂപയാണു സമ്മാനത്തുക. മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ പ്രൈസ് നൽകുവന്നത്.
മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് ബാനുവിന്റെ കഥാസമാഹാരം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിയത്. രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കുമായി സമ്മാനത്തുക പങ്കിട്ടു നൽകും.
ബാനുവിന്റെതന്നെ ആത്മാംശത്തിൽനിന്നു പകർത്തിയ സ്ത്രീയനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ‘ഹാർട്ട് ലാപ്’ എന്ന കഥാസമാഹാരത്തിലുള്ളത്. അഭിഭാഷകയായ ബാനു ‘ലങ്കേഷ് പ്രതിക’യിൽ 10 വർഷം റിപ്പോർട്ടറായിരുന്നു. ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദിൻ. മക്കൾ: സമീന, ലുബ്ന, ആയിഷ, താഹിർ. 2022ലെ ബുക്കർ പ്രൈസ് ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡി’നായിരുന്നു.