ചെന്നൈ: . ജീവിതത്തിൽ ഇത്രയും സങ്കടപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ടിവികെ അധ്യക്ഷൻ വിജയ്. കരൂർ ദുരന്തത്തിൽ സോഷ്യൽ മീഡിയയിലൂടെയാണ് വികാരാധീനനായി പ്രതികരിച്ചത്. ആളുകൾ റാലിക്ക് എത്തിയത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
താൻ പ്രസംഗിച്ചത് അനുവദിച്ച സ്ഥലത്തുനിന്നുതന്നെയാണ്. നടക്കാൻ പാടില്ലാത്തത് നടന്നു. ഉടൻ എല്ലാവരെയും കാണും. സത്യം ഉടൻ പുറത്തുവരും. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും താരം വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം, ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും വിജയം ഉയർത്തുന്നുണ്ട്. അഞ്ച് ജില്ലകളിലും പ്രശ്നമുണ്ടായില്ല, കരൂരിൽ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും താരം ചോദ്യമുന്നയിച്ചു.