കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കാഷ്മീരിലെ ടൂറിസം മേഖല വലിയ തകർച്ചയാണ് നേരിടുന്നത്. ഹോട്ടലുകളും ഹൗസ് ബോട്ടുകളുമെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ ഭയന്നു വിറച്ച കാഷ്മീരിന് ഐക്യദാർഢ്യവുമായി ഷാദി ഡോട്ട് കോം സ്ഥാപകൻ അനുപം മിത്തൽ. കുടുംബസമേതം കാഷ്മീരിലേക്ക് യാത്ര ബുക്ക് ചെയ്തിരിക്കുകയാണ് അനുപം മിത്തലും കുടുംബവും.
വിനോദ സഞ്ചാരികൾ മടങ്ങി വരണം എന്നതാണ് കാശ്മീരിന്റെ ആവശ്യം.അതിനാൽ ഞാൻ എന്റെ ടിക്കറ്റ് ബുക്ക് ചെയ്തു. നമ്മൾ അപ്രത്യക്ഷമായാൽ ശത്രുക്കൾ വിജയിക്കും. നമ്മൾ കാശ്മീരിലേക്ക് മടങ്ങിയെത്തിയാൽ കാശ്മീരും ഇന്ത്യയും ജയിക്കും . #ChaloKashmir #JaiHind,” എന്ന കുറിപ്പോടെ കാഷ്മീരിലേക്ക് പോകാനുള്ള ടിക്കറ്റിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.
കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കാഷ്മീരിന് ടൂറിസത്തിലൂടെ വന്ന അഭിവൃദ്ധി എല്ലാവരും കണ്ടതാണ്. കാഷ്മീർ വീണ്ടും സജീവമായാൽ അവിടുത്തെ ചായ വിൽപ്പനക്കാരുടെ ജീവിതം പോലും അഭിവൃദ്ധിപ്പെടും. റദ്ദാക്കിയ യാത്രകളും അടച്ചിട്ട ഹോട്ടലുകളും ആളൊഴിഞ്ഞ താഴ്വാരകളും ശത്രുക്കളെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.