കസ്തൂരിമാനിൽ ഗ്ലിസറിൻ ഇല്ലാതെയാണ് കരഞ്ഞത്. ലോഹി സാർ അങ്ങനെ അതിന് അനുവദിക്കില്ല. നിങ്ങൾക്ക് രണ്ട് മക്കൾ ഉള്ളതല്ലേ, അവരും പെൺകുട്ടികൾ അല്ലേ എന്നൊക്കെയാണ് ലോഹി സാർ ചോദിച്ചത്. ഞാൻ കരയാൻ വേണ്ടി ഗ്ലിസറിൻ ചോദിച്ചപ്പോൾ ആയിരുന്നു അത്.
അത് കേട്ടപ്പോൾ തന്നെ ശരിക്കും കരഞ്ഞു പോവുകയായിരുന്നു. മീര വെട്ടിക്കൊല്ലുന്ന സീനിൽ ഒക്കെ ഗ്ലിസറിൻ ഒക്കെ ഇല്ലാതെയാണ് കരഞ്ഞത്. അങ്ങനത്തെ പടമൊന്നും ഇനി ജീവിതത്തിൽ കിട്ടില്ല. നമ്മളെ ഒക്കെ പിടിച്ചു വലിക്കുകയായിരുന്നു ഷമ്മി തിലകൻ.
ഞാൻ, സോന, മീര, ചാക്കോച്ചൻ എന്നിവർ ആയിരുന്നു ആ സീനിൽ ഉള്ളത്. ശരിക്കും ഷമ്മിയുടെ പുറമൊക്കെ മുറിഞ്ഞു. ബനിയൻ ഒക്കെ വലിച്ചുകീറിയിരുന്നു. ഞങ്ങളുടെ നഖം കൊണ്ടിട്ട് പുറത്തൊക്കെ പോറൽ വന്നു. അവസാനം ഷമ്മി പറയുന്നുണ്ടായിരുന്നു ഞാനില്ല ഇങ്ങനെ അഭിനയിക്കാൻ എന്നൊക്കെ. –അംബിക മോഹൻ

