ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോ? കാവ്യയ്ക്ക് കുരുക്ക് മുറുകുന്നു!  പത്മസരോവരത്തിലേക്കെത്തി ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവയിലെ വസതി പത്മ സരോവരത്തില്‍ ഹാജരാകാമെന്ന് കാവ്യ മറുപടി പറഞ്ഞതായാണ് വിവരം. ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടിലെത്തിയേക്കും.

നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണ ത്തിൽ പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്

Related posts

Leave a Comment