കേ​ര​ള​ത്തി​ന്‍റെ കൗ​മാ​ര വി​സ്മ​യം ഗൗ​തം

ഗു​ണ്ടൂ​ര്‍ (ആ​ന്ധ്ര​പ്ര​ദേ​ശ്): 62-ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഗൗ​തം കൃ​ഷ്ണ ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​ടം നേ​ടി. 21-ാം സ്വീ​ഡ് ആ​യി​രു​ന്ന ഗൗ​തം, 11 റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍, പോ​യി​ന്‍റ് നി​ല​യി​ല്‍ ത​മി​ഴ്‌​നാ​ടി​ന്‍റെ ഒ​ന്നാം സ്വീ​ഡ് ഇ​നി​യ​നു​മാ​യി തു​ല്യ​ത പാ​ലി​ച്ചു.

എ​ന്നാ​ല്‍, മി​ക​ച്ച ടൈ​ബ്രേ​ക്ക​ര്‍ സ്‌​കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​നി​യ​ന് ചാ​മ്പ്യ​ന്‍ പ​ട്ട​വും ഗൗ​തം കൃ​ഷ്ണ​യ്ക്ക് ര​ണ്ടാം സ്ഥാ​ന​വും ല​ഭി​ച്ചു. കേ​ര​ള​ത്തി​ല്‍ നി​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രാ​ള്‍​ക്ക് ഈ ​നേ​ട്ടം ല​ഭി​ക്കു​ന്ന​ത്.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഒ​ന്നാം സ്വീ​ഡും ചാ​മ്പ്യ​നു​മാ​യ ഇ​നി​യു​മാ​യി സ​മ​നി​ല പാ​ലി​ച്ച് ഗൗ​തം, മൂ​ന്നു​ത​വ​ണ കോ​മ​ണ്‍​വെ​ല്‍​ത്ത് ചാ​മ്പ്യ​നാ​യ അ​ഭി​ജി​ത്തി​നെ തോ​ല്‍​പ്പി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ദേ​ശീ​യ ചാ​മ്പ്യ​ന്‍ എ​ന്ന ബ​ഹു​മ​തി​യാ​ണ് ത​ല​നാ​രി​ഴ​യ്ക്ക് 15കാ​ര​നാ​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​സ്റ്റ​ര്‍ ഗൗ​തം കൃ​ഷ്ണ​യ്ക്കു ന​ഷ്ട​പ്പെ​ട്ട​ത്.

ജി. ​ആ​കാ​ശി​ന്‍റെ (16 വ​ര്‍​ഷം, 14 ദി​വ​സം) പേ​രി​ലാ​ണ് നി​ല​വി​ലെ റി​ക്കാ​ര്‍​ഡ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​സ്റ്റ​റാ​യ ഗൗ​തം കൃ​ഷ്ണ, 2023ല്‍ ​ഫി​ഡേ മാ​സ്റ്റ​ര്‍ പ​ദ​വി​യും 2022ല്‍ ​ദേ​ശീ​യ അ​ണ്ട​ര്‍ 12 ചാ​മ്പ്യ​നു​മാ​യി​രു​ന്നു. 2022ല്‍ ​കേ​ര​ള സം​സ്ഥാ​ന സീ​നി​യ​ര്‍ ചെ​സ് ചാ​മ്പ്യ​നാ​യ ഈ ​തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്.

ജി​സ്‌​മോ​ന്‍ മാ​ത്യു

Related posts

Leave a Comment