തിരുവനന്തപുരം: വി.ഡി. സതീശനെ പ്രശംസിച്ചും മുൻ പ്രതിപക്ഷത്തെ വിമർശിച്ചും കെ.കെ. ശൈലജ. പ്രളയം വന്നപ്പോൾ സംഭാവന കൊടുക്കരുതെന്ന് വരെ മുൻ പ്രതിപക്ഷം പറഞ്ഞു. സതീശന്റെ ചില ക്രിയാത്മക നിർദേശങ്ങളെ കോൺഗ്രസ് പിന്തുണച്ചില്ലെന്നും മുൻ ആരോഗ്യമന്ത്രി പറഞ്ഞു.
ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ വി.ഡി.സതീശന് കഴിയട്ടേയെന്നും ശൈലജ ആംശസിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുളള നന്ദി പ്രമേയചര്‍ച്ച നടത്തുകയായിരുന്നു ശൈലജ. ഇതാദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കമിടുന്നത്.
ഗുഡ് ഗവർണേഴ്സിന്റെ തുടർച്ചയാണ് നയപ്രഖ്യാപനം. ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന നേട്ടമാണ് നയപ്രഖ്യാപനത്തിൽ കണ്ടതെന്നും ശൈലജ പറഞ്ഞു.
ക്രിയാത്മക നിർദേശങ്ങളെ കോൺഗ്രസ് പിന്തുണച്ചില്ല! വി.ഡി. സതീശനെ പ്രശംസിച്ചും മുൻ പ്രതിപക്ഷത്തെ വിമർശിച്ചും കെ.കെ. ശൈലജ
