വെള്ളത്തിനു മീതെ പറന്ന പക്ഷിയെ കുതിച്ചുയര്‍ന്ന് വായിലാക്കി കൂറ്റന്‍ മത്സ്യം ! അപൂര്‍വ കാഴ്ചയുടെ വീഡിയോ വൈറലാകുന്നു…

പക്ഷികള്‍ വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കുന്നതിന്റെ അദ്ഭുതവഹമായ കാഴ്ചകള്‍ നമ്മള്‍ നിരവധി തവണ കണ്ടിട്ടുണ്ട്.

ദൂരത്ത് നിന്ന് പോലും വെള്ളത്തിലുള്ള മീനിനെ കണ്ടുവെച്ച് താഴേക്ക് കുത്തനെ പറന്ന് മത്സ്യത്തെ പിടിക്കുന്ന പക്ഷികളുടെ ദൃശ്യങ്ങള്‍ കണ്ണ് ഇമവെട്ടാതെയാണ് നോക്കിനിന്നിട്ടുള്ളത്.

എന്നാല്‍ ഇതിന്റെ നേരെ വിപരീതമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവിടെ മത്സ്യമാണ് താരം.

വെള്ളത്തിന് അരികിലൂടെ പറക്കുന്ന പക്ഷിയെ മുകളിലേക്ക് കുതിച്ച് വായിലാക്കുന്ന മത്സ്യത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.

വെള്ളത്തിന്റെ അരികിലൂടെ പറക്കുകയാണ് പക്ഷി. ഈസമയത്ത് വെള്ളത്തിന്റെ അടിയില്‍ നിന്ന് ജലോപരിതലത്തിലേക്ക് പൊങ്ങിവന്ന മത്സ്യം മുകളിലേക്ക് കുതിക്കുന്നതും പക്ഷിയെ വായിലാക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. നിരവധി ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടതും പങ്കുവെച്ചതും.

Related posts

Leave a Comment