പതിനെട്ട് വയസായെന്ന കള്ളം പൊളിഞ്ഞു; ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; കേസിൽ ഒ​ന്നാം​പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​നെ​തി​രെ പോക്സോ ചുമത്തി

കൊ​ല്ലം: ഓ​ച്ചി​റ​യി​ല്‍ നി​ന്ന് ത​ട്ടി​ക്കൊ​ണ്ട് പോ​യ നാ​ടോ​ടി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട്. കേസിൽ ഒ​ന്നാം​പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​നെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം പോലീസ് കേ​സെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പെ​ൺ​കു​ട്ടി​യെ ഇ​ന്ന് ശി​ശു​സം​ര​ക്ഷ​ണ​സ​മി​തി​ക്ക് കൈ​മാ​റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മും​ബൈ പ​ന​വേ​ലി​ൽ നി​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​ന​വേ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രേ​യും കോ​ട​തി​യി​ൽ നി​ന്നു ട്രാ​ൻ​സി​റ്റ് വാ​റ​ന്‍റ് വാ​ങ്ങി​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്.

പെ​ൺ​കു​ട്ടി​യു​ടെ പ്രാ​യം സം​ബ​ന്ധി​ച്ചു സം​ശ​യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തു​പ്ര​കാ​രം രാ​ജ​സ്ഥാ​നി​ലെ രാം ​പു​ര സ്കൂ​ളി​ൽ നി​ന്നു ന​ൽ​കി​യ ടി​സി പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ഹാ​ജ​രാ​ക്കി. അ​തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ജ​ന​ന തീ​യ​തി 2001 സെ​പ്റ്റം​ബ​ർ 17 എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്. ഇ​ത​നു​സ​രി​ച്ചു കു​ട്ടി​ക്ക് പ​തി​നേ​ഴ​ര വ​യ​സേ ആ​യി​ട്ടു​ള്ളൂ.

സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ആ​ധി​കാ​രി​ക​ത ബോ​ധ്യ​പ്പെ​ടേ​ണ്ട​താ​യി​ട്ടു​ണ്ടെ​ന്നും എ​ന്നി​രു​ന്നാ​ലും ല​ഭ്യ​മാ​യ തെ​ളി​വു​ക​ൾ വെ​ച്ച് പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​തി​നാ​ൽ മു​ഖ്യ പ്ര​തി​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നും ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി ആ​ർ അ​രു​ൺ കു​മാ​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കേ​സി​ലെ മ​റ്റ് മൂ​ന്നു പ്ര​തി​ക​ളാ​യ പ്യാ​രി, അ​ന​ന്തു, വി​പി​ൻ എ​ന്നി​രെ കോ​ട​തി നേ​ര​ത്തേ റി​മാ​ൻ​ഡു ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​രി​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

Related posts