വിദ്യാസമ്പന്നരായ കോട്ടയം കാരോട് ഒടുവിൽ ഇങ്ങനെ പറയേണ്ടി വന്നു, ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ? അഞ്ചു ദിവസത്തിനിടെയുള്ള കേസുകളുടെ കാരണവും എണ്ണവും കേട്ടാൽ ഞെട്ടും…


കോ​ട്ട​യം: നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​ട്ടും കോ​ട്ട​യം ജി​ല്ല​യി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രു​ടെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ്.

ദി​വ​സ​വും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ 18 മു​ത​ൽ 22 വ​രെ ജി​ല്ല​യി​ൽ 5996 പേ​ർ​ക്കെ​തി​രെ​യാ​ണ് മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്കും 500 രൂ​പ​യാ​ണു പി​ഴ. ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ എ​ടു​ക്കു​ന്ന​ത്.

ത​ൽ​സ​മ​യം പി​ഴ​യ​ട​യ്ക്കാ​ത്ത കേ​സു​ക​ൾ കോ​ട​തി​യ്ക്കു കൈ​മാ​റു​ക​യാ​ണു ചെ​യ്യു​ന്ന​ത്.മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ൽ വ​യ്ക്കാ​തി​രി​ക്കു​ക, താ​ടി​യി​ലേ​ക്ക് താ​ഴ്ത്തി വ​യ്ക്കു​ക, ക​ട​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും മാ​സ്ക് ഉൗ​രി മേ​ശ​പ്പു​റ​ത്തു വ​യ്ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

രാ​ത്രി ക​ർ​ഫ്യു​വി​ൽ റോ​ഡു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ഇ​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

ഇ​തി​നു പു​റ​മെ ക​ട​ക​ളി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ​രി​ശോ​ധ​ന​ക​ളു​മു​ണ്ട്.

Related posts

Leave a Comment