സോമേട്ടനായിരുന്നു ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെന്ന് കുഞ്ചൻ. ജയനുമായും നല്ലൊരു ബന്ധമുണ്ടായിരുന്നു. ജയൻ ഒറ്റയാനായിരുന്നു. പക്ഷേ എന്നോടു നല്ല സൗഹൃദമായിരുന്നു. പിന്നീടു മമ്മൂട്ടിയും മോഹൻലാലുമൊക്കെ വന്നു. അവരുമായും നല്ല ബന്ധം സൂക്ഷിക്കാനായി, മമ്മൂട്ടിയുടെ ഭാര്യ സുലു എന്റെ ജ്യേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ്.
മമ്മൂട്ടിയുമായുള്ള ബന്ധം ഇപ്പോഴും ഏറെ ഭംഗിയോടെ നിലനിർക്കുന്നു. സിനിമയിലല്ലാതെ സാന്പത്തികമായും മമ്മൂട്ടി സഹായിച്ചിട്ടുണ്ട്. എന്റെ കല്യാണസമയത്ത് കൈയിൽ വലിയ കാശൊന്നുമില്ലായിരുന്നു. ആ സമയത്ത് അദ്ദേഹം വന്ന് നല്ലൊരു സംഖ്യ കൈയിൽ വച്ചുതന്നു.
കാണുന്പോൾ പരുക്കനാണെങ്കിലും ശുദ്ധ പാവവും സ്നേഹസന്പന്നനുമാണ് എന്റെ അനുഭവത്തിലെ മമ്മൂട്ടി. അതുപോലെ ഞാനുമായി ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് മണിയൻ പിള്ള രാജു. രാജു കൊച്ചിയിലുണ്ടെങ്കിൽ ഏതു സമയത്തായാലും വീട്ടിലേക്കു വരും. ഒരേ വയറ്റിൽ പിറക്കാതെ സഹോദരനാണ് എനിക്ക് രാജു കുഞ്ചൻ പറഞ്ഞു.