വി​ധ​വ​യാ​യ 24കാ​രി​യോ​ടൊ​പ്പം 21 കാ​ര​ന്‍റെ ലി​വ് ഇ​ന്‍ ടു​ഗെ​ത​ർ; ഇ​രു​വ​രു​ടേ​യും ജീ​വി​ത​ത്തെ എ​തി​ർ​ത്ത് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ; ദുര​ഭി​മാ​നം ത​ല​യ്ക്ക് പി​ടി​ച്ച ബ​ന്ധു​ക്ക​ൾ യു​വാ​വി​നെ കാ​ർ ക​യ​റ്റി കൊ​ന്നു

മ​ധു​ര: ത​മി​ഴ്നാ​ട് മ​ധു​ര​യി​ൽ വി​ധ​വ​യാ​യ 24കാ​രി​യെ പ്ര​ണ​യി​ച്ച 21കാ​ര​നെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ കാ​റി​ടി​പ്പി​ച്ച് കൊ​ന്നു. പൊ​ട്ട​പ്പ​ട്ടി സ്വ​ദേ​ശി സ​തീ​ഷ്കു​മാ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ പി​താ​വും മ​ധു​ര സ്വ​ദേ​ശി​യു​മാ​യ അ​ഴ​ക​റി​നെ(58) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ളു​ടെ മ​ക​ള്‍ രാ​ഘ​വി​യും (24) ബ​ന്ധു​വാ​യ സ​തീ​ഷ്‌​കു​മാ​റും (21) ലി​വ് ഇ​ന്‍ ടു​ഗെ​ത​ർ പ​ങ്കാ​ളി​ക​ളാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. പ്രാ​യ​ക്കു​റ​വു​ള്ള യു​വാ​വി​നൊ​പ്പം മ​ക​ള്‍ താ​മ​സി​ക്കു​ന്ന​ത് രാ​ഘ​വി​യു​ടെ വീ​ട്ടു​കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഇ​വ​ർ ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന​ത് ഇ​ഷ്ട​മ​ല്ലാ​തി​രു​ന്ന യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും കാ​റി​ടി​പ്പി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. കാ​ര്‍ ക​യ​റി​യി​റ​ങ്ങി സ​തീ​ഷ്‌​കു​മാ​ര്‍ ത​ല്‍​ക്ഷ​ണം മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഘ​വി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യാ​യ രാ​ഘ​വി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലെ​ത്തി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യ്ക്ക് ശേ​ഷം ഇ​രു​വ​രും ടൂ ​വീ​ല​റി​ൽ പോ​കാു​മ്പോ​ൾ കാ​റി​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment