തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 107210 സ്ഥാനാര്‍ഥികള്‍. 50709 പേര് പുരുഷന്മാരും 56501 പേര് സ്ത്രീകളുമാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചതിനു പിന്നാലെയുള്ള അന്തിമ കണക്കാണിത്. 2479 നാമനിര്‍ദേ പത്രികകള്‍ വിവിധ കാരണങ്ങളാല്‍ തള്ളിയതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
കാസര്‍ഗോഡ്-4363, കണ്ണൂര്‍-8140, വയനാട്-3164, കോഴിക്കോട്-9998, മലപ്പുറം-13362, പാലക്കാട്-10162, തൃശൂര്‍-10998, എറണാകുളം-9545, ഇടുക്കി-4093, കോട്ടയം-6218, ആലപ്പുഴ-7193, പത്തനംതിട്ട-4219, കൊല്ലം-7168, തിരുവനന്തപുരം-8587 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ തള്ളിയത്- 538 എണ്ണം. കാസര്‍ഗോഡ്-57, കണ്ണൂര്‍-101, വയനാട്-80, കോഴിക്കോട്-124, മലപ്പുറം-158, പാലക്കാട്-59, തൃശൂര്‍-141, എറണാകുളം-404, ഇടുക്കി-133, കോട്ടയം-446, ആലപ്പുഴ-71, പത്തനംതിട്ട-98, കൊല്ലം-69 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ തള്ളിയ പത്രികകളുടെ എണ്ണം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം ഇന്നാണ്. ഇതിനു ശേഷമാകും തദ്ദേശപ്പോരിന്റെ അന്തിമചിത്രം തെളിയുക.

