ആലുവ: ആലുവ നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ഒപ്പം താമസിച്ച യുവാവ് കസ്റ്റഡിയിൽ. വാഴക്കുളത്ത് ഹോസ്റ്റൽ വാർഡനായ കുണ്ടറ സ്വദേശിനി അഖില ( 38) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലാംമൈലിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശി വിനു (37) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു.
ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ തോട്ടുംങ്കൽ ലോഡ്ജിൽ അർധരാത്രിയോടെയായിരുന്നു കൊലപാതകം.ഇതിനു മുമ്പും ഇരുവരും ഈ ലോഡ്ജിൽ തങ്ങിയിട്ടുണ്ട്. യുവാവ് എത്തി കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജിൽ എത്തിയത്.
ഇവർ തമ്മിലുണ്ടായ വഴക്കിനെത്തുടർന്നാണ് കൊലപാതകം നടന്നത്. തന്നെ വിവാഹം കഴിക്കണം എന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോളിലൂടെ മൃതദേഹം കാണിച്ചു കൊടുത്തതിനെത്തുടർന്ന് അവരാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്.