നടി ആക്രമിക്കപ്പെട്ട കേസിൽ പലരുടേയും പേരുകൾ പറയുന്നുണ്ട്. അവരാണ് ഇവരാണ് എന്നൊക്കെ പലരും പറയുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് നിങ്ങൾ കണ്ടിട്ടുണ്ടോയെന്ന്. പക്ഷെ ഒരുകാര്യമുണ്ട്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തൊരു തെറ്റ് സംഭവിച്ചു. അതെല്ലാവർക്കും അറിയാമെന്ന് മല്ലിക സുകുമാരൻ.
‘എന്റെ മരുമകളായ പൂർണിമയൊക്കെ അതിജീവിതയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഈ സംഭവത്തിന് ശേഷം വലിയ സങ്കടമായിരുന്നു, രണ്ട് മൂന്നാല് ദിവസം വീട്ടിൽ ഭയങ്കര വിഷമമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിച്ച കാര്യമാണോയെന്നു ചോദിച്ചപ്പോൾ അവർ പറയുന്നത് കേട്ടാണ് കാര്യമാണെന്നു മനസിലായത്.
ഇതു ചെയ്തത് ആരായാലും ശരി, ഞാൻ ഇവിടുത്തെ ജുഡീഷ്യറിയെ പൂർണമായും വിശ്വസിക്കുന്നു. ചുമ്മാ കയറി എല്ലാവരേയും ശിക്ഷിക്കാൻ കോടതിക്കു സാധിക്കില്ല. പക്ഷേ, ഇങ്ങനെയൊരു സംഭവം നടന്നുവെന്നതിനു വ്യക്തമായ തെളിവുണ്ട്. അപ്പോൾ ഇതാരാണു ചെയ്തത്? ആരു ചെയ്താലും അന്വേഷണം നടത്തി തെറ്റു ചെയ്തവനെ ശിക്ഷിക്കണം’ എന്ന് മല്ലിക സുകുമാരൻ പറഞ്ഞു.