ഡ്യൂഡ് എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ഇപ്പോൾ മമിത ബൈജു. തമിഴ് പ്രേക്ഷകരെക്കുറിച്ച് മമിത പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘അവർ വളരെ ഊഷ്മളമായിട്ടാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. അത് എല്ലായിടത്തും കണ്ടിട്ടുണ്ട്. നമുക്ക് കിട്ടുന്ന കൈയടികള്‍ അവരിലൊരാളായി നമ്മളെ ഫീല്‍ ചെയ്യിപ്പിക്കും. നമ്മള് ഒരു ഔട്ട്സൈഡറാണ് എന്നൊരു ഫീല്‍ വരില്ല.
നമ്മൾ ഇവിടെ വർക്കാകുമോ, ശരിയാകുമോ എന്നൊക്കെ നമുക്കുണ്ടാകുന്ന ചെറിയ ഇന്‍സെക്യൂരിറ്റികള്‍ അവര്‍ ഇല്ലാതാക്കും. വളരെ കൂൾ ആക്കും. എനിക്കങ്ങനെ ഒരു നെഗറ്റീവ് എക്സ്പീരിയന്‍സ് ഒരു സ്ഥലത്തു നിന്നും ഒരിക്കലും ഉണ്ടായിട്ടില്ല’ എന്ന് മമിത ബൈജു പറഞ്ഞു.