മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് സിമ്രാന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടിസാറിന്റെ കൂടെ ഞാന്‍ ഒരേയൊരു സിനിമയാണു ചെയ്തത്, ഇന്ദ്രപ്രസ്ഥം. അത് തമിഴ്നാട്ടില്‍ റിലീസ് ചെയ്യുമ്പോള്‍ ഡല്‍ഹി ദര്‍ബാര്‍ എന്നായിരുന്നു പേര്. ഞാന്‍ ആ സിനിമയില്‍ മമ്മൂട്ടിസാറിന്റെ പെയര്‍ അല്ലായിരുന്നു.
അതിന്റെ മ്യൂസിക് ഡയറക്ടര്‍ വിദ്യാസാഗര്‍ ആയിരുന്നു. നല്ല രണ്ട് പാട്ടുകളുണ്ട് ആ പടത്തില്‍. വിദ്യാസാഗര്സാറിന്റെ സംഗീതം അടിപൊളിയാണ്. അതായിരുന്നു എന്റെ ആദ്യത്തെ സൗത്ത് ഇന്ത്യന്‍ മൂവി.
തമിഴിനു മുമ്പ് ഞാന്‍ ചെയ്തത് ഇന്ദ്രപ്രസ്ഥമാണ്. അതിനു ശേഷമാണ് തമിഴില്‍ നേരുക്ക് നേര് ചെയ്തത്. മമ്മൂട്ടിസാറിന്റെ പുതിയ സിനിമ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കോണിക് ഫിഗറാണ്. അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയാണ്, കുറച്ചുപോലും മാറിയിട്ടേ ഇല്ല എന്ന് സിമ്രാന് പറഞ്ഞു.