കൊല്ലം: തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി )-മംഗളുരു പ്രതിവാര സ്പെഷൽ ട്രെയിൻ (06163/06164) സെപ്റ്റംബർ വരെ ദീർഘിപ്പിച്ച് റെയിൽവേ.കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിനുള്ള ട്രെയിൻ ഈമാസം ഏഴു മുതൽ സെപ്റ്റംബർ ഒന്നുവരെയാണു ദീർഘിപ്പിച്ചത്.
തിങ്കളാഴ്ചകളിൽ വൈകുന്നേരം 5.30 നു പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 6.50 ന് മംഗളൂരു ജംഗ്ഷനിൽ എത്തും. തിരികെയുള്ള സർവീസ് ഈ മാസം എട്ടു മുതൽ സെപ്റ്റംബർ രണ്ടുവരെയും ദീർഘിപ്പിച്ചു.
ഈ വണ്ടി മംഗളൂരു ജംഗ്ഷനിൽ നിന്ന് ചൊവ്വാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.15 ന് യാത്രതിരിച്ച് അടുത്ത ദിവസം രാവിലെ 3.50ന് കൊച്ചുവേളിയിൽ എത്തും. ദീർഘിപ്പിച്ച സർവീസുകൾക്കുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.