തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്- മം​ഗ​ളു​രു സ്പെ​ഷ​ൽ  സെ​പ്റ്റം​ബ​ർ വ​രെ നീ​ട്ടി; മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ

കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി )-മം​ഗ​ളു​രു പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ (06163/06164) സെ​പ്റ്റം​ബ​ർ വ​രെ ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ.കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് മം​ഗ​ളൂരു​വി​നു​ള്ള ട്രെ​യി​ൻ ഈ​മാ​സം ഏ​ഴു മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ​യാ​ണു ദീ​ർ​ഘി​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ വൈ​കു​ന്നേ​രം 5.30 നു ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ അ​ടു​ത്ത ദി​വ​സം രാ​വി​ലെ 6.50 ന് ​മം​ഗ​ളൂരു ജം​ഗ്ഷ​നി​ൽ എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് ഈ ​മാ​സം എ​ട്ടു മു​ത​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചു.

ഈ ​വ​ണ്ടി മം​ഗ​ളൂരു ജം​ഗ്ഷ​നി​ൽ നി​ന്ന് ചൊ​വ്വാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​യാ​ത്ര​തി​രി​ച്ച് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 3.50ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും. ദീ​ർ​ഘി​പ്പി​ച്ച സ​ർ​വീ​സു​ക​ൾ​ക്കു​ള്ള മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment