ഇതു പബ്ലിക് അറിയാൻവേണ്ടി പറയുകയാണ്. ഇത്രയും വലിയ നടനാണു മമ്മൂട്ടി. പക്ഷേ, ഇത്രയും നാളായി ദുൽഖർ സൽമാനെ വച്ച് ഒരു പടം എടുക്കൂ എന്ന് ആദ്ദേഹം ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്ന് മണിയൻപിള്ള രാജു.
തന്റെ മകനൊപ്പം സിനിമയിൽ അഭിനയിക്കാൻ മെഗാസ്റ്റാർ ആഗ്രഹിക്കാത്തത്, ദുൽഖർ സ്വന്തം നിലയ്ക്കു വളർന്നു വരണം എന്ന അതിയായ നിർബന്ധം ഉള്ളതുകൊണ്ടാണ്. തന്റെ മകനുവേണ്ടി എവിടെയും ശിപാർശ നടത്താനോ, അയാളെ പ്രൊമോട്ട് ചെയ്യാൻ വേണ്ടി ഒന്നിച്ചൊരു സിനിമ ചെയ്യാനോ മമ്മൂട്ടി തയാറല്ല. ആരെങ്കിലും വന്ന്, ഒരു നല്ല കഥയുണ്ട്, ഉഗ്രൻ സബ്ജക്ട് ആണ്, മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചഭിനയിച്ചാൽ നന്നാവും എന്നു പറഞ്ഞാൽ, ‘ഇല്ല, അതിന്റെ ആവശ്യമില്ല.
ഞാൻ തനിച്ച് അഭിനയിച്ചോളാം, അവനും തനിയെ അഭിനയിക്കട്ടെ,’ എന്നാണ് അദ്ദേഹം മറുപടി പറയാറുള്ളത്. എത്ര പേർ ശ്രമിച്ചെന്നറിയാമോ? മമ്മൂട്ടി തന്റെ മകനെ എവിടെയും റെക്കമെൻഡ് ചെയ്യാറേയില്ല. വല്ലപ്പോഴും ചില സുഹൃത്തുകൾക്കുവേണ്ടി ചില റോളുകൾ മാറ്റി വയ്ക്കുമെങ്കിലും, ദുൽഖറിന്റെ കാര്യം വന്നാൽ, അവൻ കഷ്ടപ്പെട്ട് വരട്ടെ എന്നാണു മമ്മൂട്ടി പറയുള്ളത്.
അദ്ദേഹത്തിനുതന്നെ അദ്ഭുതമാണു ദുൽഖർ ആക്ടർ ആയതിൽ. കാരണം കൊച്ചുപ്രായത്തിൽ അങ്ങനെ ഒരു കഴിവ് അയാൾ പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ, ദുൽഖർ വന്നു, വിജയിച്ചു. ഇന്നു മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് ആയ മൂന്ന് ആക്ടേഴ്സിനെ എടുത്താൽ അതിൽ ഒരാൾ ദുൽഖറാണ് എന്ന് മണിയൻപിള്ള രാജു പറഞ്ഞു.