മ​ദ്യ​ല​ഹ​രി​യി​ല്‍ റോ​ഡ് വ​ക്കി​ൽ തു​ട​ങ്ങി​യ അ​ടി​പി​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യി​ട്ടും നി​ന്നി​ല്ല:  മൂ​ന്ന് പോ​ലീ​സു​കാ​ര്‌​ക്ക് പ​രി​ക്ക്; യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​ക്ര​മം കാ​ട്ടി​യ ര​ണ്ടു പേ​രെ ഫോ​ര്‍​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ച്ച​ല്ലൂ​ര്‍ സ്വ​ദേ​ശി ഷാ​റു​ഖ് ഖാ​ന്‍ (22), കു​ന്നു​പു​ഴ സ്വ​ദേ​ശി കൃ​ഷ്ണ പ്ര​സാ​ദ് (20) എ​ന്നി​വ​രെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​ത്രി പ​ഴ​വ​ങ്ങാ​ടി ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​ച്ച് ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ല്‍ അ​ടി​പി​ടി ന​ട​ത്തി. ക​ണ്ടുനി​ന്ന നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഇ​തേത്തു​ട​ര്‍​ന്ന് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​ന​ക​ത്തുവ​ച്ച് ഇ​രു​വ​രും ത​മ്മി​ല്‍ ത​ല്ലു​ക​യും പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. മൂ​ന്ന് പോ​ലീ​സു​കാ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ, രാ​ഹു​ല്‍, സ്മി​തേ​ഷ്, ഹോം ​ഗാ​ര്‍​ഡ് സ​തീ​ഷ് എ​ന്നി​വ​ര്‍​ക്കാ​ണു മ​ര്‍​ദ​ന​മേ​റ്റ​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ക്ര​മം ന​ട​ത്തി​യ​തി​നും പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​തി​നു​മാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻഡ് ചെ​യ്തു.

Related posts

Leave a Comment